യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടി​യം : യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. പു​ന്ത​ല​ത്താ​ഴം കൊ​ച്ച്‌ ഡീ​സ​ന്‍​റു​മു​ക്ക് മു​രു​ക​ന്‍ കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നേ​താ​ജി ന​ഗ​ര്‍ 78 കൈ​ലാ​ത്ര വ​ട​ക്ക​തി​ല്‍ ര​മ്യ ഭ​വ​ന​ത്തി​ല്‍ പ​ന്ത​ളം ക​ണ്ണ​ന്‍ എ​ന്ന വി​ഷ്ണു (27) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ന​യ്ക്കാ​ലം ഗു​രു​മ​ന്ദി​ര​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ല്‍ കോ​ണ്‍ക്രീ​റ്റ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഷി​ബി​ലാ​ലി​നെ വി​ഷ്ണു ഉ​ള്‍പ്പെ​ട്ട സം​ഘം ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച്‌ വീ​ഴ്ത്തി​യ​ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ക്കുകയായിരുന്നു.

കളിക്കിടെ ഉണ്ടായ വി​രോ​ധ​മാ​ണ് അ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ന​ന്തു​കൃ​ഷ്ണ​നെ സം​ഭ​വ​ ദി​വ​സം ത​ന്നെ പോലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന വി​ഷ്ണു​വി​നെ കൊ​ച്ച്‌ ഡീ​സ​ന്‍​റു​മു​ക്കി​ന് സ​മീ​പ​ത്തു​ നി​ന്നാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ട്ടി​യം സ്‌​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത് ബി. ​നാ​യ​ര്‍, ഷി​ഹാ​സ്, എ.​എ​സ്.​ഐ ഫി​റോ​സ്ഖാ​ന്‍, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...