കാണാന്‍ അനുവദിക്കരുത് ; ബിപിന്‍ റാവത്തിന്‍റെ വസതിക്ക് മുന്നില്‍ രാകേഷ് ടിക്കായത്തിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവിയുടെ പൊതുദർശനത്തിനെത്തിയ കർഷക യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം. രാകേഷ് ടിക്കായത്ത് തിരിച്ചുപോവണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നിലാണ് ജനങ്ങളുടെ പ്രതിഷേധമുയർന്നത്. തുടർന്ന് പോലീസും സുരക്ഷാസേനയും ഇടപെട്ട് പ്രതിഷേധത്തിനിടയിൽ നിന്ന് രാകേഷ് ടിക്കായത്തിനെ പൊതുദർശന സ്ഥലത്തെത്തിക്കുകയായിരുന്നു. സൈനിക മേധാവിക്കും ഭാര്യയ്ക്കും രാകേഷ് ടിക്കായത്ത് അന്ത്യാഞ്ജലി അർപ്പിച്ചു.

ബിപിൻ റാവത്തിന്റേയും മധുലിക റാവത്തിന്റേയും ഭൗതികശരീരം കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലാണ് പൊതുദർശനത്തിന് വെച്ചത്.
സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലെത്തി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ, സംസ്ഥാന ഗവർണർമാർ, ലഫ്. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ സംസ്കരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...