കോഴിക്കോട്: ആര്‍എംപി പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വടകര അഴിയൂര്‍ സ്വദേശി അമിത് ചന്ദ്രനാണ് മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ഓടിച്ചത് സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് നിഷാദെന്ന് ആര്‍എംപി ആരോപിച്ചു. അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകനെ അപായപ്പെടുത്തി മുന്നില്‍ കാണുന്ന തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു.