തദ്ദേശ തെരഞ്ഞെടുപ്പ്‌ ; കോണ്‍ഗ്രസ്സില്‍ പടലപ്പിണക്കം – പഴകുളം മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജി​വെച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : കോൺഗ്രസ് സ്ഥാനാർഥിക്ക് അനുവദിച്ച പാർട്ടി ചിഹ്നം മുസ്​ലിം ലീഗിനുവേണ്ടി റദ്ദാക്കാൻ ആവശ്യപ്പെട്ട ഡി.സി.സി പ്രസിഡൻറിനെതിരെ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്​. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ്  കമറുദ്ദീൻ മുണ്ടുതറയിൽ സ്ഥാനം രാജി​വെച്ചു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കലിൽ കോൺഗ്രസിനുണ്ടായേക്കാവുന്ന മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവങ്ങൾ. പ്രചാരണരംഗത്ത് മുന്നേറിയ പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഷീന ഫാത്തിമക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്ന ഔദ്യോഗിക ശിപാർശക്കത്ത് ഡി.സി.സി പ്രസിഡന്റ് ​ ബാബു ജോർജ്ജ്  നവംബർ 19ന് വരണാധികാരിക്ക് നൽകിയിരുന്നു. പത്രിക പിൻവലിക്കേണ്ട ദിവസമായ തിങ്കളാഴ്ച ഡി.സി.സി പ്രസിഡന്റ് ​ വരണാധികാരിയുടെ ഓഫിസിലെത്തി കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം നൽകാൻ പാടില്ലെന്ന് അറിയിച്ചു.

ഷീന ഫാത്തിമ മത്സരരംഗത്ത് തുടരുമെന്ന് വ്യക്തമാക്കിയതോടെ ഇവിടെ കോൺഗ്രസ് പ്രവർത്തകർ ഈ സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് വ്യക്തമായി. യു.ഡി.എഫ് ജില്ല കൺ​വൻഷനിൽ വെച്ച് യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീനാണ് ഷീന ഫാത്തിമയുടെ പേര്​ പ്രഖ്യാപിച്ചത്. അതിനുശേഷം രണ്ടുതവണ ഗൃഹസന്ദർശനം ഉൾ​പ്പെടെ നടത്തുകയും പോസ്​റ്റർ, അഭ്യർഥന എന്നിവ അച്ചടിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് മുസ്​ലിം ലീഗിനാണെന്ന് ഡി.സി.സി പ്രസിഡന്റ്  പറയുന്നത്​. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് പഴകുളം. 2015ൽ മാത്രമാണ് ഈ വാർഡിൽ യു.ഡി.എഫ് പരാജയപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...