പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍. മാതൃസഹോദരനെ സംഭവസ്ഥലത്തുവെച്ച്‌ പോലീസ് കീഴ്പ്പെടുത്തി. വര്‍ക്കല ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തില്‍ ഷാലുവിനാണ് (37) വെട്ടേറ്റത്. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അയിരൂരിലെ സ്വകാര്യ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരിയാണ് ഷാലു. ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവെയാണ് ആക്രമണമുണ്ടായത്.

മാതൃസഹോദരനായ ഇഞ്ചി അനില്‍ എന്ന അനിലാണ് ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടിയത്. അനിലിന്റെ വീടിനടുത്താണ് ഷാലുവിന്റെയും വീട്. വീട്ടിലേക്കുള്ള നടവഴിയില്‍ വെട്ടുകത്തി കൊണ്ട് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഉച്ചഭക്ഷണം കഴിച്ച്‌ തിരികെ പ്രസിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും ശരീരത്തില്‍ പലയിടങ്ങളിലും വെട്ടി. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരെയെല്ലാം ഇയാള്‍ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

വെട്ടേറ്റു വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും ഇയാള്‍ വെട്ടാനോങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നുകിടന്ന ഷാലുവിനെ രക്ഷിക്കാനാകാതായ നാട്ടുകാരും ബന്ധുക്കളും വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അനിലിനെ കീഴടക്കിയശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച യുവതിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള അനിലിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഷാലുവിന്റെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...