Thursday, May 16, 2024 7:52 pm

വില കുത്തനെ ഇടിഞ്ഞു ; പ്രതിസന്ധിയിലായി ഏലം കർഷകർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കിയിലെ ഏലം കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടെങ്കിലും വിലസ്ഥിരതയില്ലാത്തതും ഉല്‍പ്പാദനച്ചിലവ് വര്‍ധിച്ചതും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 39143 ഹെക്ടര്‍ സ്ഥലത്തായി 20570 ടണ്‍ ഏലം ഉല്‍പ്പാദിപ്പിച്ചെന്നാണ് സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക്. ഉല്‍പാദനം കൂടിയെങ്കിലും ശരാശരി 5000 രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില 700 ലേക്ക് കൂപ്പുകുത്തി.

സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക് പ്രകാരം ഏലം നടുന്നതിനും പരിപാലിക്കുന്നതിനുമായി 616046 രൂപയും 835 തൊഴിലാളികളുടെ സേവനവും വേണ്ടി വരും. എന്നാല്‍ ഇതിനുമപ്പുറമാണ് ഇന്നത്തെ ഉല്‍പാദനച്ചെലവെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചെടിയില്‍ നിന്ന് ഒരു കിലോ കായയും ആറ്കിലോ പച്ചക്കായയില്‍ നിന്ന് ഒരു കിലോ ഉണക്കക്കായയും ലഭിക്കുമെന്നാണ് കണക്ക്. പ്രതിവര്‍ഷം ഏഴ് തവണ വരെ വിളവെടുക്കാം. പ്രതികൂല കാലാവസ്ഥയും കീടബാധയും വന്യമൃഗശല്യവും അതിജീവിച്ച്‌ കൃഷിയിറക്കിയാലും കിലോയ്ക്ക് 1500 രൂപയെങ്കിലും കിട്ടിയാലെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ഈമാസം 19 നും 20 നും കേന്ദ്ര...

മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനം

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ...

പെരുനാട്ടില്‍ കേഴ കുഞ്ഞ് വാഹനം ഇടിച്ചു ചത്തു

0
പെരുനാട്: വാഹനം ഇടിച്ചു ചത്ത കേഴകുഞ്ഞിനെ വനപാലകരെത്തി നീക്കം ചെയ്തു. പുതുക്കട...

റാന്നിക്ക് തിലകക്കുറിയായി സയറൻ തിരികെ എത്തുന്നു

0
റാന്നി: റാന്നിയിൽ ഒരു കാലത്ത് ജനങ്ങളെ വിളിച്ചുണർത്തുകയും സമയങ്ങൾ കൃത്യതയോടെ അറിയിക്കുകയും...