തൃക്കാക്കര സ്വർണക്കടത്ത് കേസ് : പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം. സ്വര്‍ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഇവരുള്‍പ്പെടെ ആറ് പേര്‍ക്കാണ് സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെയും ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സ്വര്‍ണക്കടത്തിനായി 35 ലക്ഷം രൂപ വീതം മുടക്കിയവരാണ് ഇവരെന്നാണ് വിവരം. നിലവില്‍ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനുള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളക്കടത്തിനായി 65 ലക്ഷം രൂപയാണ് ഷാബിന്‍ മുടക്കിയിരിക്കുന്നത്. ഈ തുകയും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ചതുമുള്‍പ്പെടെ 1 കോടി രൂപ ഷാബിന്‍ സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദീന് നല്‍കി. കളളക്കടത്തിന്റെ മുഖ്യസൂത്രധാരനായ സിറാജുദ്ദീന്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലൂടെ നടത്തിയ കളളക്കടത്തിന്റെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...