യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യു​വ​തി​ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞ സംഭവത്തില്‍ കൊ​ല്ലം ജോ​ന​ക​പ്പു​റം ബു​ഷ​റ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ല്‍ ബാ​രി (34) പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇയാളുടെ ഭാര്യ ആ​മി​ന (22) ക​ഴി​ഞ്ഞ 22ന്​ ​മരിച്ച സംഭവമാണ്​ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യത്. 22ന്​ ​രാ​വി​ലെ കടുത്ത ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടുവെന്ന് പ​റ​ഞ്ഞാണ് അ​ബ്ദു​ല്‍ ബാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ആ​മി​ന​യെ കൊ​ല്ല​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മുമ്പ് ​ത​ന്നെ ആ​മി​ന മ​രി​ച്ചി​രു​ന്നു.

ആമിനയുടെ മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. യുവതിക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാ​ന്‍ ത​ക്ക അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യിരു​ന്നി​ല്ലെ​ന്നും മൂ​ക്കും വാ​യും ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച​തി​നാ​ല്‍ ഉ​ണ്ടാ​യ ശ്വാ​സ​ത​ട​സ്സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ഇതോടെ സി​റ്റി പോ​ലീ​സ്​ ക​മ്മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ്​ തെ​ളി​വു​ക​ള്‍ നി​ര​ത്തി അ​ബ്ദു​ല്‍ ബാ​രി​യെ ചോ​ദ്യം​ചെയ്തു. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആദ്യം പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കൊ​ല്ലം അ​സി​സ്റ്റ​ന്‍റ്​ പോ​ലീ​സ്​ കമ്മീ​ഷ​ണ​ര്‍ എ. ​അ​ഭി​ലാ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ള്ളി​ത്തോ​ട്ടം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, അ​നി​ല്‍ ബേ​സി​ല്‍, ജാ​ക്സ​ണ്‍ ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, സു​നി​ല്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​മ ഭാ​യ്, ഷാ​ന​വാ​സ്, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോടതിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...