പാലക്കാട് : അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് മരിച്ചത്. സഹോദരന്‍ പഴനിയെ പോലീസ് തിരയുന്നു. അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിനു കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു
RECENT NEWS
Advertisment