അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് മരിച്ചത്. സഹോദരന്‍ പഴനിയെ പോലീസ് തിരയുന്നു. അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിനു കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...