വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ അ​നു​ജ​നെ വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ഓ​ടു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് ജ്യേ​ഷ്ഠ​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ അ​നു​ജ​നെ വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ഓ​ടു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് ജ്യേ​ഷ്ഠ​ന്‍ മ​രി​ച്ചു. പെ​രി​ങ്ങ​ര ചി​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷാ​ണ് (43) ​മ​രി​ച്ച​ത്. ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ജീ​വ​നെ (39) വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടി​യശേ​ഷം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്റെ അ​ഞ്ച​ര​യ​ടി​യോ​ളം പൊ​ക്ക​മു​ള്ള മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കവെയാണ് ​അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​ജീ​വ​ന്റെ ചെ​വി​യോ​ടു ചേ​ര്‍​ന്നു വെ​ട്ടി​യ ശേ​ഷം സം​ഭ​വസ്ഥ​ല​ത്തുനി​ന്നും വെ​ട്ടു​ക​ത്തി​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷ് മ​തി​ല്‍ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി മു​ഖ​മ​ടി​ച്ച്‌ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വളപ്പിലേക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​ഫീ​സി​നു മു​ന്പി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കാ​ണ് ഇയാള്‍ വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​മോ മു​ഖ​ത്തു​ണ്ടാ​യ പ​രി​ക്കോ മു​ങ്ങി​മ​ര​ണ​മോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ എ​ര്‍​ത്ത് ലൈ​നി​ല്‍നി​ന്ന് ഷോ​ക്കേ​റ്റാ​ണോ സ​ന്തോ​ഷി​ന്റെ മ​ര​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വെ​ട്ടു​ കൊ​ണ്ട് ഇ​ട​തുചെ​വി​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ സ​ജീ​വ​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച സ​ന്തോ​ഷ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്ക് പ​തി​വാ​ണെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. അ​യ​ല്‍വീ​ട്ടി​ലെ സെ​പ്ടി​ക് ടാ​ങ്കി​ന്റെ പേ​രി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കുത​ര്‍​ക്കമു​ണ്ടാ​യി​രു​ന്നു. ഇതാണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നു പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....