മദ്യലഹരിയിൽ സത്യം വെളിപ്പെടുത്തി : വീട്ടമ്മയെ കൊന്ന കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഏരൂരിൽ ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ആറു മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. വിളക്കുപ്പാറ സ്വദേശി മോഹനനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി 26-ന് വൈകീട്ടാണ് കൊല്ലം ഏരൂരിലെ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ബലാത്സംഗത്തിനിടെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീട്ടമ്മയുടെ കഴുത്തിന് ചുറ്റുമുള്ള എല്ലുകൾക്ക് ക്ഷതമുണ്ടായിരുന്നുവെന്നും നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവേറ്റ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നൂറിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ച് പേരെ ഡിഎന്‍എ പരിശോധനക്കും വിധേയമാക്കി. അറസ്റ്റിലായ മോഹനനെയും മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഈ അടുത്ത കാലത്ത് മദ്യപിച്ച ശേഷം താനാണ് വത്സലയെ കൊന്നതെന്ന് മോഹനൻ ചില സുഹൃത്തുക്കളോട് തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. തുടര്‍ന്ന് മോഹനൻ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...