ഡോക്ടറായ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ കല്യാണില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. ഹനുമാന്‍ നഗര്‍ നിവാസിയായ 64 കാരി സരോജയെ ആണ് 34 കാരനായ മകന്‍ രവി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ആയുര്‍വേദ ഡോക്ടറായ മകന്‍ കുറച്ച്‌ കാലമായി തൊഴില്‍ രഹിതനായിരുന്നു. രവി പലപ്പോഴും സരോജയെ പണം ചോദിച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നു. ഇത്തരത്തിലുണ്ടായ വഴക്കാണ് നിലവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി രവി സഹോദരിയെ വിളിച്ച്‌ അമ്മ ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ സഹോദരി കോല്‍സെവാദി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പൊപോലീസ് ആത്മഹത്യാ കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് രവിക്ക് കുരുക്കായത്. റിപ്പോര്‍ട്ടില്‍ സരോജയുടേത് കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....