ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത ഓണം 2026’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പത്തനംതിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജോയിന്‍റ് ഡയറക്ടര്‍ സയൂജ ടി.കെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഓണാഘോഷങ്ങളിൽ ഹരിത ചട്ടങ്ങൾ പാലിക്കുന്നതിനും മാലിന്യ നിർമ്മാർജനം ഉറപ്പാക്കുന്നതിനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കാണ് ലോഗോ പ്രകാശനത്തിലൂടെ തുടക്കം കുറിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളാണ് ഹരിത ഓണം 2026 മുന്നോട്ട് വെക്കുന്നത്. ജനപങ്കാളിത്തത്തോടെ മാലിന്യമുക്തവും ഹരിതാഭവുമായ ഓണം ആഘോഷിക്കുന്നതിനായി എല്ലാവരും ഹരിത ചട്ടങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ പി., പ്രോജക്ട് ഡയറക്ടർ വിനോദ് കുമാർ കെ.ഇ., ശുചിത്വമിഷൻ ജില്ലാ കോ – ഓർഡിനേറ്റർ വിനീത് കെ.എം എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...