മഹാരാഷ്ട്ര : സലൂണില്‍ ഷേവ് ചെയ്യാനെത്തിയ ആളെ ജീവനക്കാരന്‍ കഴുത്തറുത്ത് കൊന്നു. ഷേവ് ചെയ്തത് പൂര്‍ണമായില്ലെന്നു പറഞ്ഞു കൊണ്ടുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. സംഭവമറിഞ്ഞു തടിച്ചുകൂടിയ ജനക്കൂട്ടം സലൂണ്‍ ഉടമയെ മര്‍ദിക്കുകയും ജീവനക്കാരനായ അനില്‍ ഷിന്‍ഡെയെ മാര്‍ക്കറ്റിന് നടുവില്‍ വെച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
നന്ദേഡ് ജില്ലയിലെ ബോധാദിയിലെ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം നടന്നത്. മാരുതി ഷിന്‍ഡെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സലൂണ്‍. ഇവിടെ ഷേവിങ്ങിനെത്തിയ യങ്കതി ദിയോകര്‍ (22) എന്നയാളാണ് കൊല്ലപ്പെട്ടത്. ഷേവ് ചെയ്തതിനെച്ചൊല്ലി ജീവനക്കാരനും ഉപഭോക്താവും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടായി. ഇതിന് ശേഷം അനില്‍ ഷിന്‍ഡെ കൈയിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ദിയോകറിന്റെ കഴുത്ത് അറുത്തു. ദിയോകര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.





























