കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മോനിപ്പള്ളി: കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് മരിച്ചു. ഉഴവൂര്‍ പഞ്ചായത്ത് ചേറ്റുകുളം പുലിയന്മാനാല്‍ (ഉറുമ്പില്‍) ഭാരതിയെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് രാമന്‍കുട്ടി (82) ആണ് മരിച്ചത്. ഇന്നലെ 10.30ന് ആയിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ഇയാള്‍. ഇവിടെവെച്ചാണ് മരണം.

ഒക്ടോബര്‍ നാലിനാണ് ഭാരതിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം രാമന്‍കുട്ടി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഭാര്യയുടെ അസുഖം കണ്ടു നില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് കൊലനടത്തിയതെന്നാണ് രാമന്‍കുട്ടി പറഞ്ഞത്. സംഭവദിവസം തന്നെ അറസ്റ്റിലായ രാമന്‍കുട്ടിയെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. വീണ്ടും കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം എടുക്കാന്‍ ആരും എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് ചികിത്സാ സൗകര്യമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 10.30ന് മരിച്ചതായി രാമന്‍കുട്ടിയുടെ വീട്ടിലും കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലും വിവരം ലഭിച്ചു. മക്കള്‍ – രാജു, സോമന്‍, നളിനി, സുശീല, ഗീത. മരുമക്കള്‍ – സുധ രാജു, ലത സോമന്‍, ശശി കരിമ്പനാനിക്കല്‍(ഇടുക്കി), രാജന്‍ പുത്തന്‍പുരയ്ക്കല്‍(മോനിപ്പള്ളി), രാജു ചെറുകരോട്ട് (കുറവിലങ്ങാട്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...