ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം ; സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തിയ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ഒ​ഡീ​ഷ സ്വ​ദേ​ശി ബ​ലി​യ നാ​യ​ക്കി(28)നെ ആ​ണ് കോടതി ശിക്ഷിച്ചത്. സു​ഹൃ​ത്താ​യ ബി​പി​ൻ മ​ഹാ​പ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആണ് ശി​ക്ഷ വിധിച്ചത്. തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​രാ​ജേ​ഷി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. 2018 ഡി​സം​ബ​ർ 23-ന് ​രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. കൊ​ല്ല​പ്പെ​ട്ട ബി​പി​ൻ മ​ഹാ​പ​ത്ര​യോ​ടും പ്ര​തി​യൊ​ടു​മൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്തും കേ​സി​ലെ സാ​ക്ഷി​യു​മാ​യ പ്ര​ദീ​പ്കു​മാ​ർ ജെ​ന്ന പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ന്നും സ​മ​യ​ത്ത് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് ബി​പി​ൻ മ​ഹാ​പ​ത്ര പ്ര​ദീ​പ് കു​മാ​റി​നെ വ​ഴ​ക്കു പ​റ​ഞ്ഞ​തി​നെ പ്ര​തി ചോ​ദ്യം ചെ​യ്തു.

തു​ട​ർ​ന്ന്, കൊ​ല്ല​പ്പെ​ട്ട ബി​പി​ൻ പ്ര​തി​യെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​തി ബി​പി​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് പൊ​ലീ​സ് കേ​സ്. ക​ഠി​നം​കു​ള​ത്ത് ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​ള്ള ഷീ​റ്റു മേ​ഞ്ഞ വീ​ട്ടി​ൽ വാ​ട​ക​യ​ക്കാ​ണ് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. കേ​സി​ൽ പ്ര​ധാ​ന സാ​ക്ഷി​ക​ളാ​യ പ്ര​ദീ​പ് കു​മാ​റും, ആ ​വീ​ട്ടി​ൽ താ​മ​സ​മു​ണ്ടാ​യി​രു​ന്ന സാ​ക്ഷി​ക​ളും പ്ര​തി കൊ​ല ന​ട​ത്തു​ന്ന​ത് നേ​രി​ൽ ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി. ക​ഴ​ക്കു​ട്ടം പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രി​യ​ൻ, ഡി.​ജെ. റെ​ക്സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...