വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 45,000 പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും 45000 വീ​തം പി​ഴ​യും. ത​ണ്ണി​ത്തോ​ട് പോ​ലീ​സ് 2017 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ന​ര​ഹ​ത്യാ​ശ്ര​മ​ക്കേ​സി​ലെ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ ത​ണ്ണി​ത്തോ​ട് മ​ണ്ണീ​റ നെ​ടു​മ്പു​റ​ത്ത് വീ​ട്ടി​ൽ ബി​നോ​യ് മാ​ത്യു(50), ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം കൊ​ടും​ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ ലി​ബി​ൻ കെ.​ മ​ത്താ​യി(29), സ​ഹോ​ദ​ര​ൻ എ​ബി​ൻ കെ. ​മ​ത്താ​യി (28) എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷി​ച്ച​ത്. പ​ത്ത​നം​തി​ട്ട അ​ഡീ​ഷണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി ഡോ. ​പി.​കെ. ജ​യ​കൃ​ഷ്​ണ​ൻറേ​താ​ണ് വി​ധി. പ്ര​തി​ക​ൾ പി​ഴ അ​ട​യ്ക്കു​ന്നെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ സാ​ബു​വി​ന് ന​ൽ​കാ​നും വി​ധി​ച്ചു. അ​ട​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ 15 മാ​സ​ത്തെ അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത​ണ്ണി​ത്തോ​ട് മ​ണ്ണീ​റ പ​റ​ങ്ങി​മാ​വി​ള വീ​ട്ടി​ൽ സാ​ബു (33) വി​നെ​യാ​ണ് 2017 മാ​ർ​ച്ച് 31ന് ​വൈ​കു​ന്നേ​രം ഈ​റ​ച്ച​പ്പാ​ത്തി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. ത​ല​യ്ക്കും തോ​ളി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളെ വ​ഴി​യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. മു​ൻ വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​ബി​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ത​ണ്ണി​ത്തോ​ട് എ​സ്ഐ ആ​യി​രു​ന്ന എ.​ആ​ർ. ലീ​ലാ​മ്മ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും, എ​സ്ഐ ബീ​നാ ബീ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...