ലക്നോ : പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി നേതാവിനൊപ്പം നില്ക്കുന്ന ചിത്രം പുറത്ത്. 2018 ല്‍ ബുലന്ദ്ഷാറില് ഇന്‍സ്പെക്ടര്‍ സുബോദ് കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ട ശിഖര്‍ അഗര്‍വാളിനൊപ്പം ബിജെപി ബുലന്ദ്ഷാര്‍ പ്രസിഡന്റ് അനില്‍ ശിശോദിയ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.
ജൂലൈ 14ന് പ്രധാന്‍മന്ത്രി ജന്‍ കല്യാങ്കരി യോഗി ജാഗ്രൂക്ത അഭിയാന് എന്ന സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അനില്‍ ശിശോദിയ മുഖ്യാതിഥിയായിരുന്നു. ചടങ്ങിനിടെ ശിശോദിയ ശിഖര്‍ അഗര്‍വാളിന് സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അഗര്‍വാളിന് നല്കിയ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയാണ് വിശേഷിപ്പിക്കുന്നത്.