ഭോപ്പാല്‍ : കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായില്‍ രമേശ് എന്നയാളാണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെ മെയ് 27നു മരിച്ചത്. രമേശിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തെന്നും ഭാര്യ ലീല, അമ്മ പ്രേംഭായ് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
മെയ് 24നാണ് ക്രൂരകൃത്യം നടന്നത്. ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. ഇത് രൂക്ഷമായതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച് രമേശിനെതിരെ ലീല പോലീസില്‍ പരാതി നല്‍കി. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.