ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായില്‍ രമേശ് എന്നയാളാണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെ മെയ് 27നു മരിച്ചത്. രമേശിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തെന്നും ഭാര്യ ലീല, അമ്മ പ്രേംഭായ് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

മെയ് 24നാണ് ക്രൂരകൃത്യം നടന്നത്. ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. ഇത് രൂക്ഷമായതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച് രമേശിനെതിരെ ലീല പോലീസില്‍ പരാതി നല്‍കി. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...