തിരുവനന്തപുരം: ജയില്‍ ചാടിയ കുറ്റവാളി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അഗ്നി ശമന സേന താഴെയിറക്കി. പൂജപ്പുര ജയിലിലാണ് ചാടി രക്ഷപ്പെടാന്‍ കൊലക്കേസ് പ്രതിയുടെ ശ്രമം നടന്നത്. ജയില്‍ ചാടിയ ഇയാള്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
ഒടുവില്‍ ഫയര്‍ഫോഴ്‌സും പോലീസും ഇയാളെ താഴെയിറക്കി. ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷാണ് ജയില്‍ വളപ്പിലെ ചുറ്റു മതില്‍ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളില്‍ കയറിയത്. ജയില്‍ ഓഫീസില്‍ ഹാജരാക്കിയശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാള്‍ ഓടിയത്. മതില്‍ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെല്‍ട്ടര്‍ഹോം വളപ്പിലെ മരത്തില്‍ കയറുകയായിരുന്നു.
കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികള്‍ക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാല്‍ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു കൊണ്ട് വന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ മരത്തില്‍ നിന്ന് ചാടിയാല്‍ അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. മരത്തിന് താഴെ വല വിരിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.