കണ്ണൂര്‍ : കണ്ണൂര്‍ പുതുവാച്ചേരിയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകും. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും.
കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം ; ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment