മലപ്പുറം : പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടന്‍ അജ്മല്‍ (30), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരാണ് പിടിയിലായത്.
മൂവരും ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളം വാഴക്കാലയിലെ ലോഡ്ജില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. വൈദ്യനെ കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസിലെ മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശിയായ ഷൈബിന്‍ അഷ്‌റഫ് നേരത്തെ പിടിയിലായിരുന്നു. ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ ഒന്നരവര്‍ഷം ബന്ധിയാക്കിയ ശേഷമായിരുന്നു കൊലപാതകം.