പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിക്കുന്നയാളെയും കേബിള്‍ തൊഴിലാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കേബിള്‍ തൊഴിലാളി കുളപ്പുള്ളി കല്ലിപ്പാടം തൂക്കാട്ടുപറമ്പില്‍ സുമേഷ് (29), കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരുവര്‍ഷത്തോളമായി താമസിക്കുന്ന യുവാവുമാണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി സ്‌കൂളില്‍നിന്നും കൊടുത്തുവിട്ട ഹോംവര്‍ക്ക് ചെയ്യാതെവന്നത് അധ്യാപകര്‍ കണ്ടെത്തി ചോദിച്ചപ്പോഴാണ് പീഡനത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. ആദ്യം ഉപദ്രവിച്ചത് അമ്മയ്ക്കൊപ്പം താമസിക്കുന്ന യുവാവാണെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് ടി.വി. കേബിള്‍ അറ്റകുറ്റപ്പണിക്കെത്തിയയാളും പീഡിപ്പിച്ചെന്ന് അറിയുന്നതെന്ന് പോലീസ് പറയുന്നു. ടി.വി. കേബിള്‍ തകരാര്‍ പരിഹരിക്കാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...