തൃശൂര്‍ : ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ കാട്ടൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരീഷിനോടുള്ള വൈരാഗ്യത്തിന് കാട്ടൂര്‍ സ്വദേശിയായ ദര്‍ശനും സംഘവുമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദര്‍ശന്‍. കാട്ടൂര്‍ക്കടവില്‍ ഞായറാഴ്ച രാത്രി പത്തോടെ വീട്ടിനു ബോംബെറിഞ്ഞ് അകത്തു കയറി വെട്ടിക്കൊല്ലുകയായിരുന്നു.
ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ വെട്ടിക്കൊന്നു
RECENT NEWS
Advertisment