ഭർത്താവിനെ ഭാര്യ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്രയിൽ ഭർത്താവിനെ ഭാര്യ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശങ്കറിന്റെ ഭാര്യ സെല്വിയെയും മകൾ അനന്ദയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്വി പോലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കട്ടിലിൽ കെട്ടിവെച്ചശേഷം ഷൂ ലെയ്സ് കൊണ്ട് കഴുത്തില് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ അച്ഛന് അനങ്ങുന്നില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുണർത്തി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ശങ്കറിന്റെ കഴുത്തിലെ പാട് കണ്ട് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....