കൊല്ലം: കൊല്ലത്ത് യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആറ്റിനുകിഴക്കേകര ടി എസ് ഭവനില്‍ ദിനേശിനെ (25) ആണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയില്‍ രശ്മി നിവാസില്‍ രശ്മി (25)യെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ഓട്ടോറിക്ഷ ഡ്രൈവറായ ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ വെച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്കുണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലയ്ക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ദിനേശിന്റെ തലയ്ക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. യുവതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കള വരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളും ഉണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെ രശ്മിയുടെ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.