അച്ഛനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തി ; പ്രതിക്ക് ഇരട്ട ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: അച്ഛനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെയാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതി ശിക്ഷിച്ചത്. അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് ഇയാള്‍ കൊലപ്പെടുത്തുകയും അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും 3 കൊല്ലം കഠിന തടവും 1,60,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചു. പ്രതി ഐപിസി 302, 326 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് ജഡ്ജ് പിഎന്‍ വിനോദ് വിധിച്ചു.

2019 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന ഷഫീഖ് സംഭവ ദിവസം അച്ഛന്റെ വീട്ടിലെത്തി സ്വത്ത് തര്‍ക്കം ഉണ്ടാക്കി. രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടഞ്ഞ പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും ഷഫീഖ് അതി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പിതാവിനെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. പിന്നീട് തീയിലേക്ക് വലിച്ചിട്ടു. ഇതു കണ്ട് മാതാവ് ബോധരഹിതയായി. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി ഖദീജയെയും പ്രതി മര്‍ദ്ദിച്ചു. ഇവരെയും തലയില്‍ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...