Wednesday, July 9, 2025 7:22 pm

ഭ​ക്ഷ​ണം വി​ള​മ്പി ന​ല്‍​കാത്തതിന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഭ​ക്ഷ​ണം വി​ള​മ്പി ന​ല്‍​കാത്തതിന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ വി​നോ​ദ് കു​മാ​ര്‍ ദു​ബെ (47) എ​ന്ന​യാ​ളെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലെ സു​ല്‍​ത്താ​ന്‍​പു​രി​ലാ​ണ് സം​ഭ​വം. വി​നോ​ദും ഭാ​ര്യ സോ​നാ​ലി​യും ഒ​ന്നി​ച്ച്‌ മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഭ​ക്ഷ​ണം വി​ള​മ്പി ന​ല്‍​കാ​ന്‍ ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ര്‍ നി​ര​സി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഒടുവില്‍ കലിപൂണ്ട വി​നോ​ദ് ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച്‌ ശ്വാ​സം മു​ട്ടി​ച്ചാ​ണ് സോ​നാ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സൊ​നാ​ലി മ​രി​ച്ചു​വെ​ന്ന് അ​റി​യാ​തെ ഇ​യാ​ള്‍ മൃത​ദേ​ഹ​ത്തി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി. രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് ഭാ​ര്യ മ​രി​ച്ചെന്ന് മനസ്സിലായത്. തു​ട​ര്‍​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 40,000 രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന...

ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

0
പത്തനംതിട്ട: ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി...

കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി. ജൂലൈ...