പാലക്കാട് : കൊടുമ്പ് ആറ്റിങ്ങൽ കൊലപാതക കേസിൽ സ്ത്രീ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. ആറ്റിങ്ങൽ തിരുവാലത്തൂർ പത്മാവതി(74)യാണ് കൊല്ലപ്പെട്ടത്. വീട് പണിക്കെത്തിയ തൊഴിലാളികളായ കിണാശ്ശേരി നെല്ലിക്കുന്ന് തോട്ടുപാലം ബഷീർ (40), തത്തമംഗലം തുമ്പിച്ചിറ സത്യഭാമ(33) എന്നിവരാണ് അറസ്റ്റിലായത്. മാല മോഷണത്തിനിടയിലാണ് കൊലപാതകം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകം നടത്തിയതിനു ശേഷം ബഷീർ തമിഴ്നാട്ടിലേക്ക് നാടുവിടുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനായ മകന്റെ വീട്ടിൽ നിന്നും വീടിനോട് ചേർന്ന പഴയ വീട്ടിലേക്ക് പോയതാണ് പത്മാവതി. രാത്രിയിൽ മകൻ വിളിക്കാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടും രണ്ടര പവൻ്റെ മാല കാണാതായതും സംശയത്തിനിടയാക്കി.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ തമിഴ്നാട് തുടില്ലൂരിൽ നിന്ന് ബഷീറിനെ പിടികൂടി. കൊലപാതക ആസൂത്രണത്തിൽ പങ്കാളിയും സഹായിയുമായ സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.