ഒന്നര വയസുകാരന്റെ കൊലപാതകം ; ചോദ്യം ചെയ്യലിന് ഹാജരാകാതെ ശരണ്യയുടെ കാമുകന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മയായ ശരണ്യയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞുകഴിഞ്ഞു. കാമുകനോടൊപ്പം ജീവിക്കാനാണ് ശരണ്യ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

അതേസമയം ശരണ്യയുടെ കാമുകന്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ഇതുവരെ  ഇയാള്‍ പോലീസിന് മുന്‍പില്‍ ഹാജരായിട്ടില്ല. സ്ഥലത്തില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് കണ്ടിരുന്നുവെന്ന പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളോട് ഹാജരാകാന്‍ അറിയിച്ചത്.

വലിയന്നൂര്‍ സ്വദേശിയായ ശരണ്യയുടെ കാമുകനോട് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യത്തിലാണ് വിശദമായി അന്വേഷണം നടക്കുന്നത്. ഇക്കാര്യം അറിയുന്നതിനായി ശരണ്യയും ഇയാളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....