തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മര്‍ദനമേറ്റത്. മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ സുരേഷാണ് മര്‍ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളി പരാതി നല്‍കിയില്ലെന്ന് പറഞ്ഞ പോലീസ് കേസെടുത്തിട്ടില്ല. ഗൗതം മണ്ഡൽ ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാനെത്തിയതായിരുന്നു. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. അസഭ്യം പിന്നീട് മര്‍ദ്ദനത്തിലേക്ക് മാറി.

കടയുടമയും അവിടെയുണ്ടായിരുന്നവരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു. സുരേഷ് കഞ്ചാവിനടിമയാണെന്നും പതിവായി അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നയാളാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ സുരേഷ് മര്‍ദ്ദിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...