താ​രാ​ധ​ന മൂ​ത്ത് യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം അ​വ​സാ​നി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ല്‍ ; ര​ജ​നി ആ​രാ​ധ​ക​നാ​യ ദി​നേ​ശ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: താ​രാ​ധ​ന മൂ​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം അ​വ​സാ​നി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ല്‍. തമി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.  വി​ജ​യ് ആ​രാ​ധ​ക​നാ​യ യു​വ​രാ​ജ് (22) ആ​ണ് മരിച്ചത്. സം​ഭ​വ​ത്തി​ല്‍ ര​ജ​നി ആ​രാ​ധ​ക​നാ​യ ദി​നേ​ശ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​ണ് കൊലപാത​കം ന​ട​ന്ന​തെ​ങ്കി​ലും സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യാ​ണ്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​ലാണ്  യു​വാ​ക്ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന് ഏ​ത് ന​ട​നാ​ണ് കൂ​ടു​ത​ല്‍ പ​ണം എ​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്കം. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​രി​ച്ച യു​വ​രാ​ജി​നെ അറസ്റ്റിലായ ദി​നേ​ശ് ശ​ക്ത​മാ​യി പി​ടി​ച്ചു​ത​ള്ളി. ത​ല​യ​ടി​ച്ച്‌ നി​ല​ത്ത് വീ​ണ യു​വാ​വ് ത​ല്‍​ക്ഷ​ണം മ​രി​ച്ചു​വെ​ന്നാ​ണ് പോലീസ് റി​പ്പോ​ര്‍​ട്ട്. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​മാ​യ​തി​നാ​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ എ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇവര്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് മ​ദ്യം ല​ഭി​ച്ച​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. താ​രാ​ധ​ന​യു​ടെ പേ​രി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ നി​ര​വ​ധി​യു​ണ്ടാ​കു​ന്ന സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്നാ​ട്. മു​ന്‍​പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...