Sunday, April 28, 2024 3:58 pm

കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് മരണംവരെ ജയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് മരണം വരെ ജയില്‍. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് മരണംവരെ ജീവപര്യന്തം. 1,65,000 രൂപവീതം പിഴയും നല്‍കണം, പിഴത്തുക യുവതിയുടെ കുടുംബത്തിന്. തിരുവനന്തപുരം അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 2018 മാര്‍ച്ച് 14നാണ് ആയൂര്‍വേദ ചികിത്സക്കായെത്തിയ ലാത്വിന്‍ യുവതി കൊല്ലപ്പെട്ടത്.

ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത് 37 ദിവസം കഴിഞ്ഞ്. കൊലക്കുറ്റം, കൂട്ട ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍, ലഹരി മരുന്നു നല്‍കി ഉപദ്രവം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെയ്ത കുറ്റത്തിന്‍റെ ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോെയന്ന് വാദത്തിനിടെ കോടതി പ്രതികളോട് ചോദിച്ചിരുന്നു. ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. കുറ്റബോധമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ മൗനമായി നില്‍ക്കുകയാണ് പ്രതികളായ ഉമേഷും ഉദയനും ചെയ്തത്. കൊലപാതകവും ബലാല്‍സംഗവും ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ വേണമെന്നായിന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യത്തെളിവുകള്‍ മാത്രം വെച്ച് വധശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും

0
പാലക്കാട് : ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം,...

അറിയാം പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍

0
പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു...

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

0
ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ്...

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന്...