വിദഗ്ധ സമിതിയിൽ തങ്ങളുടെ കൂടി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ ആവശ്യത്തോട് യോജിക്കാതെ സര്‍ക്കാര്‍ ; വിഴിഞ്ഞം സമര സമിതി നിലപാട് ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തിയേക്കും. തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ തങ്ങളുടെ കൂടി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ ആവശ്യത്തോട് സർക്കാർ യോജിക്കുന്നില്ല. ഇക്കാര്യത്തിൽ സമരസമിതി ഇന്ന് നിലപാടറിയിക്കും.

എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറക്കിയത് കാരണം സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്താൻ നിയമപ്രശ്നങ്ങളുണ്ടെന്നാണ് സർക്കാരിന്‍റെ വിശദീകരണം. സർക്കാരിന്‍റെ വാദം സമരസമിതി അംഗീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ഉപസമിതിയും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദമായി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരസമിതി പ്രതിനിധിയെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചർച്ചയിൽ സമരസമിതി നിലപാട് വ്യക്തമാക്കിയേക്കും. എന്നാൽ ഇതുവരെ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാരുമായി ധാരണ ആയിട്ട് നേരിട്ടുള്ള ചർച്ച മതിയെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടക്കേണ്ട ചർച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...