ഹെഡ്കോൺസ്റ്റബിളിന്റെ കൊലപാതകം; മീററ്റ് സ്വദേശിയായ ദുർമന്ത്രവാദി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി പോലീസിലെ ഹെഡ് കോൺസ്റ്റബിളിൻറെ കൊലപാതകത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. മീററ്റ് സ്വദേശി ഗണേശാനന്ദയാണ് പിടിയിലായത്. ഭാര്യയെ ഒഴിവാക്കാൻ മന്ത്രവാദം നടത്താനെത്തിയ പോലീസുകാരനെയാണ് ദുർമന്ത്രവാദി കൊന്നത്. പോലീസുകാരനിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ദില്ലി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിലാണ് ഗണേശാനന്ദ അറസ്റ്റിലായത്.

മാർച്ച് 26 മുതൽ പോലീസുകാരനെ കാണാനില്ലായിരുന്നു. ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഗോപിചന്ദിന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് സുർജേപൂർ ഗ്രാമത്തിലുള്ള ഗണേശാനന്ദയുമായുള്ള അടുപ്പം വ്യക്തമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതിനിടെ ഗോപിചന്ദിൻറെ ബൈക്ക് സുർജേപൂരിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. ഗണേശാനന്ദയുടെ ആശ്രമത്തിൽ പോലീസ് എത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല.

ഏതാനും ദിവസത്തിന് ശേഷം തിരിച്ചെത്തിയതോടെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഗണേശാനന്ദ പറഞ്ഞതിങ്ങനെ. ഭാര്യയുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഗോപിചന്ദ്. ദുർമന്ത്രവാദം നടത്തി ഭാര്യയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വർഷം മുമ്പ് തന്റെ അടുത്ത് എത്തിയത്. മാർച്ചിൽ വീണ്ടും ഗോപിചന്ദെത്തി. ഒന്നര ലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാൻ താൻ ഗോപിചന്ദിനെ കൊല്ലുകയായിരുന്നെന്നും ഗണേശാനന്ദ മൊഴി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...