ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഗായത്രി വിഹാര്‍ കോളനിയില്‍ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് കൊല്ലപ്പെട്ടത്. കേസില്‍ മായയുടെ സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍ അറസ്റ്റിലായി. ഹലാല്‍പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ യുവതി വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ മായ മരിച്ചതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. അപ്പോഴേക്കും ദീപക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയത് പ്രതി പോലീസിനോട് പറഞ്ഞു. മരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞ ശേഷം യുവതിയെ ദീപക് ആശുപത്രിയിലെത്തിച്ചത്. അഞ്ചുവര്‍ഷം മായ മറ്റൊരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള സൗഹൃദം തുടര്‍ന്നു. മാസങ്ങളള്‍ക്ക് മുന്‍പ് മായയുടെ ഭര്‍ത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു. കാന്‍പുര്‍ സ്വദേശിയായ ദീപക് ലാല്‍ഘട്ടിയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതി, ഇതിന് മുന്നോടിയായി ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. ഏതാനുംദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബുധനാഴ്ച വൈകിട്ടോടെ പ്രതി നഴ്സിനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. തന്റെ ജീവിതത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...