കശ്മീർ വിഷയത്തിൽ ഖാർഗെക്ക് മറുപടിയുമായി പ്രധാന മന്ത്രി ; ജമ്മു കശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകം 

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ജമ്മു കശ്മീർ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനം ചെറിയ കാര്യമല്ല. ആർട്ടിക്കിൾ 370 ന് രാജസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാവ് കരുതുന്നു. ജമ്മു കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമല്ലേ? ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരെ വിമർശനമുയത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു.

രാജസ്ഥാൻ, ബീഹാർ എന്നിവയുൾപ്പെടെ ഇന്ത്യയിലുടെ നീളമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു കശ്മീരിലെ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്നും അവരുടെ മൃതദേഹങ്ങൾ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് ജന്മനാട്ടിലെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജസ്ഥാനിലെ ചുരുവില് നടന്ന റാലിയെ അഭിസംബോധന ചെയ്തപ്പോൾ ജമ്മു കശ്മീർ പ്രശ്നം മോദി സംസാരിച്ചിരുന്നു. ഇതിനെതിരെ ഖാർഗെ രംഗത്തെതിയിരുന്നു. കർഷകരുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ട്. കർഷകർ ദുരിതമനുഭവിക്കുന്നു. അവരിൽ ആയിരക്കണക്കിന് പേർ ആത്മഹത്യ ചെയ്തു. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുപകരം താൻ 371 റദ്ദാക്കിയതായി പ്രധാനമന്ത്രി പറയുന്നു. ഇവിടുത്തെ ആളുകൾക്ക് ഇതുമായി എന്താണ് ബന്ധം എന്ന് ഖാർഗെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി തിരിച്ചടിച്ചത്. ‘കശ്മീര് സേ ക്യാ വാസ്ത ഹെ’ (കശ്മീരുമായുള്ള ബന്ധം എന്താണ്) എന്ന് കോൺഗ്രസ് ചോദിക്കുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ അവകാശം ഉള്ളതുപോലെ എല്ലാ സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ജമ്മു കശ്മീരിൽ അവകാശമുണ്ടെന്നും കോൺഗ്രസ് പാർട്ടിയെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...