സിദ്ദു മൂസെവാലയുടെ കൊലപാതകം ; ആറ് പ്രതികളെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ തിരിച്ചറിഞ്ഞു. ഡൽഹി പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. കൊലപാതകം ആസൂത്രിതവും ക്രൂരവുമാണെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ പോലീസ് കമ്മീഷണർ എച്ച്എസ് ധലിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളുടെ എട്ട് ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ടെന്നും ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കൊലപാതകത്തിന്റെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയാണെന്ന് ഡൽഹി പോലീസ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. പഞ്ചാബ് പോലീസ് സുരക്ഷ പിൻ വലിച്ചതിനെ തുടർന്നാണ് 28 കാരനായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...