വനിതാ കോൺഗ്രസ്‌ നേതാവിന്റെ 
കൊലപാതകം ; സുഹൃത്ത്‌ അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹരിയാനയിൽ യൂത്ത്‌ കോൺഗ്രസ്‌ വനിതാ നേതാവിനെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി വഴിയിൽ തള്ളിയ കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കൊല്ലപ്പെട്ട ഹിമാനി നർവാളിന്റെ സുഹൃത്തും ബഹദൂർഗഢ്‌ സ്വദേശിയുമായ സച്ചിനെയാണ്‌ (32) പ്രത്യേക അന്വേഷണസംഘം ഡൽഹിയിൽ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. ഫെബ്രുവരി 27ന്‌ ഹിമാനിയുടെ റോത്തക്ക്‌ വിജയ്‌നഗറിലെ വീട്ടിൽ സച്ചിൻ പോയിരുന്നു. അടുത്ത ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന്‌ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച്‌ ഹിമാനിയുടെ കഴുത്ത്‌ ഞെരിച്ച്‌ സച്ചിൻ കൊല്ലുകയായിരുന്നു. തുടർന്ന്‌, മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി റോത്തക്കിലെ സാംപ്ല ബസ്‌ സ്‌റ്റാൻഡിന്‌ സമീപം ഉപേക്ഷിച്ചു. ഹിമാനിയുടെ ആഭരണങ്ങൾ, മൊബൈൽ, ലാപ്‌ടോപ്പ്‌ തുടങ്ങിയവ പ്രതി കവർന്നതായും പോലീസ്‌ പറഞ്ഞു.

ഝജ്ജറിൽ മൊബൈൽ കട നടത്തുന്ന സച്ചിനെ സമൂഹമാധ്യമത്തിലൂടെയാണ്‌ ഹിമാനി പരിചയപ്പെട്ടത്‌. ഹിമാനി പങ്കെടുക്കുന്ന കോൺഗ്രസിന്റെ പരിപാടികളിൽ സച്ചിനും പങ്കെടുക്കുമായിരുന്നു. കൂടുതൽപേർക്ക്‌ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന്‌ പരിശോധിക്കുകയാണെന്ന്‌ ഹരിയാന പോലീസ്‌ പറഞ്ഞു. സച്ചിന്റെ അവകാശവാദങ്ങൾ നുണയാണെന്ന്‌ ഹിമാനിയുടെ അമ്മ സവിത നർവാൾ പ്രതികരിച്ചു. കോൺഗ്രസുകാരോ ബന്ധുക്കളോ ആരെങ്കിലും ആകാം കൊലപാതകത്തിന്‌ പിന്നിലെന്നും അവർ ആരോപിച്ചു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർസിങ്‌ ഹൂഡയുടെ കുടുംബവുമായി ഹിമാനിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...