വിതുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിതുരയില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 24കാരനായ പ്രതി അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 22കാരി സുനിലയാണ് കൊല്ലപ്പെട്ടത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി. ഇന്നലെയാണ് സുനില വീട്ടില്‍ നിന്ന് അവസാനമായി ഇറങ്ങിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ പെണ്‍സുഹൃത്തിനൊപ്പം എത്തി. എന്നാല്‍ ഏറെ വൈകിയിട്ടും സുനില വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നാലെ സുനിലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. ഇവര്‍ ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും പെണ്‍സുഹൃത്തില്‍ നിന്ന് പോലീസ് മൊഴി ശേഖരിച്ചു. തുടരന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായി പനയമുട്ടത്തേക്ക് പോകുംവഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....