തിരുവനന്തപുരം : പേരൂര്‍ക്കട എന്‍ സി സി റോഡിലെ കടയ്ക്കുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീത (38)യെയാണ് ഇന്നുച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അഗ്രി ക്ളീനിക് എന്ന സ്ഥാപനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവതിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി ; കഴുത്തിൽ ആഴത്തിൽ മുറിവ്
- Advertisment -
Recent News
- Advertisment -
Advertisment