വിതുരയില്‍ വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിതുരയില്‍ വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. സമീപത്ത് രക്തക്കറയും കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. മൃതദേഹം അഞ്ചുദിവസംമുമ്പ് കാണാതായ പേപ്പറാ സ്വദേശി മാധവനന്റേതാണ്. മാധവിന്റെ സുഹൃത്തായ താജുദ്ദീന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്.

മൃദദേഹം കുഴിയില്‍ നിന്ന് പുറത്തെടുത്തു, കൂടുതല്‍ പഴക്കമില്ലാത്തതിനാല്‍ ആറെ തിരിച്ചറിയാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് താജുദ്ദീന്റെ സുഹൃത്ത് മാധവനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം താജുദ്ദീനും മാധവനും ഇവിടെ എത്തിയിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. മാധവനെ അഞ്ചു ദിവസം മുമ്പ് കാണാതായിരുന്നു എന്ന് പോലീസ് പറയുന്നു. ഇരുവരുടേയും പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട് .

രണ്ടു പേരും ചാരായം വാറ്റുന്നതും പതിവായിരുന്നു, തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാകത്തിന് കാരണമായതെന്നാണ്  പോലീസ് നിഗമനം . ഇന്ന് രാവിലെ സമീപത്തെ വീട്ടില്‍ തൊഴിലുറപ്പ് പണിക്കായി എത്തിയ സ്ത്രീകളാണ് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിസരം നിരീക്ഷിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. മൃതദേഹം കണ്ടെത്തിയ വീട്ടിനു പുറകുവശത്ത് ആളെ വലിച്ചിഴച്ചു കൊണ്ടുപോയ പാടുകളും രക്തക്കറയും കണ്ടെത്തി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...