ഓടുന്ന ബസില്‍ വെച്ച് യുവതിയെ കഴുത്തറുത്തു കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഓടുന്ന ബസില്‍ വെച്ച് യുവതിയെ കഴുത്തറുത്തു കൊന്നു. തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ നത്തത്തിന് സമീപമാണ് സംഭവമുണ്ടായത്. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പകയില്‍ ഭര്‍തൃ സഹോദരനാണ് കൊലപാതകം നടത്തിയത്. ആക്രമം ഉണ്ടായ ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴുത്തിന് മാരകമായി മുറിവേറ്റ ഇവര്‍ ബസില്‍ വെച്ച് തന്നെ മരിച്ചു.

ദമയന്തിയുടെ ഭര്‍ത്താവ് ഗോപി ദിണ്ടിഗല്‍ നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. ഗോപിയും സഹോദരന്‍ രാജാംഗവും തമ്മില്‍ കുടുംബസ്വത്ത് വിഭജിക്കുന്നത് സംബന്ധിച്ച് ഏറെ നാളായി തര്‍ക്കം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് ദിണ്ടിഗല്‍ കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ ആവശ്യത്തിനായി ദിണ്ടിഗലിലെ വക്കീല്‍ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ദമയന്തിക്ക് നേരെ ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. ചാണാര്‍പട്ടി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ബസില്‍ നിന്ന് പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...