കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം താഴികക്കുടം കവർച്ചചെയ്ത കേസ് ; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം താഴികക്കുടം കവർച്ചചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ പിടിയിലായി.
കേസിലെ രണ്ടാംപ്രതി തമിഴ്നാട് കന്യാകുമാരി തിരുവട്ടാർ താലൂക്കിൽ കുലശേഖരം ചെരപ്പാലൂർ മണലിൽവിള വിളയവീട്ടുവിള പുത്തൻവീട്ടിൽ കൊട്ട എന്നും രഞ്ജിത്ത് എന്നും വിളിക്കുന്ന അയ്യപ്പനെ (40)-ആണ് കീഴ്‌വായ്‌പ്പൂര് പോലീസ് പിടികൂടിയത്. 2012 ജൂലായ് നാലിന് പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് സംഭവം. പ്രതികൾ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെയും അന്തേവാസിയായ ഗോപാലപിള്ളയെയും മർദിച്ചവശരാക്കി. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച് അമ്പലത്തിൽനിന്നും പുറത്തുകൊണ്ടുപോയി സമീപമുള്ള കനാലിന് താഴെയുള്ള കോൺക്രീറ്റ് തൂണുകളിൽ കയറും തുണിയും ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.

തുടർന്ന് ഗോപാലപിള്ള മരിച്ചു. ശ്രീകോവിലിന് മുകളിൽ സ്ഥാപിച്ചിരുന്ന സ്വർണം അടങ്ങിയതും അഞ്ച് ലക്ഷം രൂപ വിലവരുന്നതുമായ താഴികക്കുടം കവർന്ന് പ്രതികൾ രക്ഷപെട്ടു. അഞ്ചുപ്രതികൾ ഉണ്ടായിരുന്ന കേസിൽ എല്ലാവരും അറസ്റ്റിലായിരുന്നു. ജയിലിൽ കഴിയുകയും പിന്നീട് കോടതിയിൽനിന്ന് ജാമ്യംനേടി പുറത്തിറങ്ങിയശേഷം അയ്യപ്പൻ ഒളിവിൽ പോകുകയുമായിരുന്നു. തമിഴ്നാട്ടിലും മറ്റും മുങ്ങിനടന്ന പ്രതിയെ ദിവസങ്ങളോളം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രകാശ്, എസ്‌സിപിഒമാരായ ഷമീർ, ശരത് എന്നിവരുടെ സംഘം കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....