Thursday, July 3, 2025 7:04 pm

മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ അതിരുങ്കൽ ജംഗ്ഷനിൽ നിർവഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബി എം ആൻഡ് ബി സി സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിലാണ് പ്രവൃത്തിയുടെ നിർമാണം പൂർത്തീകരിച്ചത്. നബാർഡ് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന മുറിഞ്ഞകൽ -അതിരുങ്കൽ -പുന്നമൂട് – കൂടൽ -രാജഗിരി റോഡ് 14.53 കി.മീ ദൈർഘ്യമുള്ളതും പ്രധാന ജില്ലാ പാതകളായ മുറിഞ്ഞകൾ- അതിരുങ്കൽ, അതിരുങ്കൽ- പുന്നമൂട്, കൂടൽ-രാജഗിരി എന്നീ മൂന്ന് റോഡുകൾ ബന്ധിപ്പിച്ചു കൊണ്ട് കടന്നുപോകുന്ന പാതയാണ്. പ്രധാന സംസ്ഥാന പാതയായ പുനലൂർ- മൂവാറ്റുപുഴ റോഡിലെ കൂടൽ ജംഗ്ഷനിൽനിന്നും മുറിഞ്ഞകൽ ജംഗ്ഷനിൽനിന്നും ഈ റോഡിലേക്ക് പ്രവേശിക്കാം.

തോട്ടം തൊഴിലാളികൾക്കും മറ്റ് പ്രദേശവാസി കൾക്കും പാടം, മാങ്കോട് എന്നീ മലയോരഗ്രാമങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. ഈ പ്രവൃത്തിയിൽ വിഭാവനം ചെയ്തതു പ്രകാരം 5.5 മീറ്റർ വീതിയിൽ, 14.53 കി.മീ. നീളത്തിൽ ബി എം ആൻഡ് ബി സി ടാറിംഗ് പൂർത്തീകരിക്കുകയും കൂടാതെ പുതുതായി 10 കലുങ്കുകൾ പണി കഴിപ്പിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ മിത്തി നിർമ്മാണം, ഓടനിർമ്മാണം ,ഐറിഷ് ഡ്രെയിൻ, പൂട്ടുകട്ട പാകൽ, മറ്റു റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം, തൃതല പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...

ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു ; വെൽഫെയർ പാർട്ടി

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ്...