പത്തനംതിട്ട : പുനലൂർ – മുവാറ്റുപുഴ ഹൈവേ അഡിഷണൽ തഹസീൽദാർ ആയിരുന്ന പത്തനംതിട്ട മുരുപ്പില്‍ എന്‍.സി മീരാന്‍ (74) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി, അറബിക് കോളേജ് ട്രസ്റ്റി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ – റസിയ ബീവി, മക്കള്‍ – ആശ, ജുബെരിയ, അഷറഫ്, മരുമക്കള്‍ – ഷാജി ഇടക്കുന്നം, നാസര്‍ മുണ്ടക്കയം, ഷിംല അഷറഫ്.