അടൂർ താലൂക്കിൽ കൂൺ ഗ്രാമം പദ്ധതി വരുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : താലൂക്കിൽ കൂൺ ഗ്രാമം പദ്ധതി വരുന്നു. അടൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തുകളിലെ കൃഷിഭവനുകളുടെ പരിധിയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള കർഷകരിൽ നിന്ന് കൃഷിഭവനുകൾ അപേക്ഷ സ്വീകരിച്ചു. തുടങ്ങി. 2 ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ 100 യൂണിറ്റാണ് ലക്ഷ്യമിടുന്നത്. ചെറുകിട കൂൺ ഉൽപാദനത്തിന്റെ 100 യൂണിറ്റാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിൽ മിനിമം 10 യൂണിറ്റും. പ്രതിവർഷം 400-500 കിലോഗ്രാം കൂൺ ഉൽപാദിപ്പിക്കാവുന്ന ചെറിയ ഉൽപാദന യൂണിറ്റിന്റെ ചെലവ് ഏകദേശം 28,125 രൂപയാണ്. ഈ തുകയുടെ 40% തുക സഹായമായി ലഭിക്കും. ഒരു നടീലിൽ 80 മുതൽ 100 വിരിപ്പ് (ബെഡ്) വരെ സ്ഥാപിക്കുന്നവർക്കു സഹായം ലഭിക്കും.

കൂൺ വിത്ത് ഉൽപാദന യൂണിറ്റ് താലൂക്കിൽ ഒരെണ്ണമാണ് അനുവദിക്കുന്നത്. 5 ലക്ഷം രൂപ ചെലവു വരുന്ന ഈ യൂണിറ്റിനു 40% സബ്‌സിഡിയായി 2 ലക്ഷം രൂപ കർഷകനു ലഭിക്കും. ഇതു കൂടാതെ 2 വലിയ കൂൺ ഉൽപാദന യൂണിറ്റും പദ്ധതിയുടെ ഭാഗമായിട്ട് ഉണ്ടാകും. 5 ലക്ഷം രൂപ ചെലവു വരുന്ന ഈ യൂണിറ്റിനും 40% സബ്സിഡി ലഭിക്കും. 50% സബ്സിഡിയോടെ 10 കംപോസ്റ്റ് യൂണിറ്റ്, 2 കൂൺ പായ്ക്ക് ഹൗസുകൾ, കൂണിന്റെ 3 മൂല്യവർധിത ഉൽപാദന യൂണിറ്റ് എന്നിവയും ഈ പദ്ധതി വഴി നടപ്പാക്കും. കർഷകർക്ക് പരിശീലനവും നൽകും. 13ന് ഈ പദ്ധതിയുടെ പ്രവർത്തനം തുടങ്ങുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...