കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ വിജയന്‍ അന്തരിച്ചു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. വൈകിട്ട് 4 വരെ നെടുങ്ങാട് വീട്ടുവളപ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകിട്ട് 5 ന് വൈപ്പിന്‍, മുരിക്കുംപാടം പൊതു ശ്മശാനത്തില്‍ നടക്കും.
കലാഭവന്‍ മണിയുടെ 45-ല്‍പരം ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. മൂന്ന് മലയാള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന്‍ ഈണം നല്‍കി. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. നാട്ടിലെ പൗര്‍ണമി ആര്‍ട്സ് ക്ലബ്ബിലെ ഹാര്‍മോണിയം സ്വയം വായിച്ചു പഠിച്ച വിജയന്‍ ജില്ലാ കലോത്സവത്തില്‍ ഉപകരണ സംഗീതത്തില്‍ ജേതാവായി. ഇതോടെയാണ് പൂര്‍ണമായും സംഗീത രംഗത്തേക്ക് മാറിയത്. നെടുങ്ങാട് വിജയന്‍ എന്നറിയപ്പെട്ടിരുന്ന വിജയന്‍ നടന് തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന പേരു നല്‍കിയത്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ.